തുരുത്തി : ഫൊറോന മാതൃവേദിയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 13 ന് പൊടിപ്പാറ ഹോളി ഫാമിലി പള്ളിയിൽ അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ഗ്രിഗറി ഓണംകുളം അദ്ധ്യക്ഷത വഹിക്കും. അതിരൂപത ഡയറക്ടർ ഫാ. ജോസഫ് മുകളേൽ ജൂബിലി സന്ദേശം നൽകും.