കാഞ്ഞിരപ്പള്ളി : മുണ്ടക്കയം മുരിയ്ക്കുംവയൽ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ ഫാമിലി വെൽഫെയർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. 70 ലക്ഷം രൂപ ചെലവിൽ വയലാർ രവി എം.പിയുടെ പ്രാദേശികവികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. യോഗത്തിൽ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വൽസമ്മ തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മാത്യം എബ്രാഹം, ബെന്നി ചേറ്റു കുഴി, ബ്ലോക്ക് പഞ്ചായത്തംഗം അജിത രതീഷ്, പഞ്ചായത്തംഗങ്ങളായ ബി.ജയചന്ദ്രൻ, മറിയാമ്മ ആന്റണി, ടി.ആർ. സത്യൻ, എം.ബി സനൽ, ഡോ. പ്രശാന്ത്, സിനമോൾ തടത്തിൽ, വിനോദ്, ഷിജു പ്ലാക്കൽ, റോയി മാത്യു എന്നിവർ പ്രസംഗിച്ചു.