കടനാട് : പഠനം മധുരതരമാക്കുന്നതിൽ അങ്കണവാടികൾ നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്ന് മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. കടനാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഈന്തനാംകുന്നിൽ പുതുതായി നിർമ്മിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്കണവാടി ജീവനക്കാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഇവർ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം അദ്ധ്യക്ഷത വഹിച്ചു. ഉഷ രാജു, സാലി തുമ്പമറ്റം, ആന്റണി ഞാവള്ളി, ബേബി ഉറുമ്പുകാട്ട്, റെജിമോൻ കരിമ്പാനി, ഷിലു കൊട്ടൂർ, പൗളിൻ ടോമി തുടങ്ങിയവർ പ്രസംഗിച്ചു.