ഐങ്കൊമ്പ് : ഗ്രാമീണ മേഖലയുടെ വികസനം സമൂഹത്തിന്റെ ആകെയുള്ള വളർച്ചയ്ക്ക് ഊർജം പകരുമെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. കടനാട് പഞ്ചായത്തിലെ ഐങ്കൊമ്പ് വാർഡിലെ മാമ്പറമ്പിൽ മുണ്ടയ്ക്കൽ കുറുന്താനം റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജോസ്. കെ. മാണി എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച 4 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. ജിജി തമ്പി, ലിസി സണ്ണി, ബേബി ഉറുമ്പുകാട്ട്, ജോയി കുറുന്താനം, മത്തച്ചൻ കുന്നും പുറം, ജേക്കബ മുണ്ടയ്ക്കൽ, ജിനോ കളപ്പുര, സിബി തേക്കുംകാട്ടിൽ എന്നിവർ സംസാരിച്ചു.