കുറവിലങ്ങാട് : ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ കല്ലാമുള്ളിൽ, സ്ലീവാപുരം, ഉതിമറ്റം പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് രൂപം നൽകിയ കുന്നത്തോലി കുടിവെള്ള പദ്ധതിയുടെ നിർമാണം പൂർത്തിയായി. ആന്റോ കല്ലാമുള്ളിൽ സൗജന്യമായി നൽകിയ സ്ഥലത്ത് കുളവും, കെ.ടി.മാത്യു, എൻ.ജെ മാത്യു എന്നിവർ നൽകിയ സ്ഥലത്ത് ടാങ്കുകളും നിർമ്മിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 19 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് അനുവദിച്ച 5 ലക്ഷവും ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പിയും, സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സക്കറിയാസ് കുതിരവേലിയും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനിമോൾ ജോർജ്, സിബി മാണി, സജി വട്ടമറ്റം, ബൈജു പൊയ്യാനിയിൽ, രമാ രാജു, ആലീസ്‌തോമസ്, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, മിനി ബാബു, ഇമ്മാനുവേൽജോർജ്,ടോമി കരുമാലികണ്ടം, ആന്റു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.