കാഞ്ഞിരപ്പള്ളി : മണിമല പഴയിടം ചേനപ്പാടി റോഡ് പുനരുദ്ധാരണത്തിന് 3 കോടി അനുവദിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയ പദ്ധതി എം.എസ്.എസ് നിലവാരത്തിലാണ് പൂർത്തിയാക്കുക. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻ പണികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.