കാഞ്ഞിരപ്പള്ളി : പടപ്പാടി തോട്ടിൽ പൂതക്കുഴി ചെക്ക്ഡാം ഭാഗത്ത് നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പടപ്പാടി തോട്ടിൽ നിന്ന് പട്ടിമറ്റം പൂതക്കുഴി റോഡിൽ വെള്ളം കയറിയിരുന്നു. വരുംവർഷങ്ങളിലെ വെള്ളപ്പൊക്കത്തിൽ റോഡിൽ വെള്ളം കയറാത്ത വിധം പൂർണമായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 11 ലക്ഷവും, ജില്ലാ പഞ്ചായത്തിൽ നിന്ന് 7 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മറിയമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, പഞ്ചായത്ത് അംഗം നുബിൻ അൻഫൽ, പി.എസ്.ഹാഷിം എന്നിവർ പ്രസംഗിച്ചു.