നെടുംകുന്നം : മാണികുളം - തൊട്ടിക്കൽ - മുഴുവൻകുഴി തോടിന്റെ ഒന്നര കിലോമീറ്റർ ദൂരം നവീകരിച്ചു. വാർഡ് മെമ്പർ ജോസഫ് ദേവസ്യ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് പ്രസിഡന്റ് എൽസി ജോസഫ് , സെകട്ടറി മിനി ശശിമോൻ, കുഞ്ഞമ്മ കുട്ടൻ, വത്സ തങ്കൻ, തൊഴിലുറപ്പ് മേറ്റുമാരായ ആലീസ് തങ്കച്ചൻ, രജനി സജീവൻ, സുശീല രാജപ്പൻ, റോസ്‌ലി സാബു, സുമ മധു, തങ്കമണി മോഹൻ എന്നിവർ നേതൃത്വം നൽകി.