ചങ്ങനാശേരി: നാലുകോടി വേഷ്ണാൽ ഭാഗത്ത് രാത്രി വീട്ടിൽ കയറി ഭീഷണിപ്പെടുത്തി സ്വർണമാല പിടിച്ചുപറിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തുരുത്തി മിഷൻ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന നാലുകോടി അയ്യരുകുളങ്ങര സ്വദേശി വടക്കേലത്ത് സതീഷ്‌കുമാർ (34) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതി കാരി സതീശനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള പ്രതികളെയും ഉടൻ പിടികൂടുമെന്ന് തൃക്കൊടിത്താനം പൊലീസ് പറഞ്ഞു.