കോട്ടയം : കൊവിഡ് വ്യാപനത്തിന്റെ കാലത്ത് തെരുവുകൾ ഒഴിവാക്കി, വീടുകളിൽ ഉണ്ണിക്കണ്ണന്മാർ നിറഞ്ഞാടി. വീടുകൾ അമ്പാടിയായതോടെ നിറഞ്ഞു കവിയേണ്ട വീഥികൾ ഇന്നലെ വിജനമായി.

വീടൊരുക്കാം..വീണ്ടെടുക്കാം..വിശ്വശാന്തിയേകാം എന്ന സന്ദേശവുമായാണ് ഇക്കുറി ശ്രീകൃഷ്‌ണ ജയന്തി ആഘോഷിച്ചത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. കോട്ടയം, പൊൻകുന്നം വൈക്കം എന്നീ കേന്ദ്രങ്ങളിൽ സാംസ്‌കാരിക സമ്മേളനം, ഗോപൂജകൾ, നദീവന്ദനം, വൃക്ഷ പൂജ എന്നിവ നടന്നു.

കോട്ടയത്ത് പ്രതീഷ് മോഹൻ, മനുകൃഷ്‌ണ, പൊൻകുന്നത്ത് ബിജു കൊല്ലപ്പള്ളി. വൈക്കത്ത് സനൽ കുമാർ ബിനോയ് ലാൽ എന്നിവർ നേതൃത്വം നൽകി. പതിനഞ്ചു കേന്ദ്രങ്ങളായി താലൂക്ക് സംവിധാനത്തിൽ കൃഷ്ണ ലീല കലോത്സവം ഓൺലൈനിൽ നടന്നു. അയ്യായിരം കുട്ടികൾ പങ്കെടുത്തു. ജില്ലാതലത്തിലെ ആഘോഷങ്ങൾക്ക് മേഖല അദ്ധ്യക്ഷൻ വി.എസ് മധുസൂദനൻ കാര്യദർശി പി.സി ഗിരീഷ് കുമാർ സംഘടന കാര്യദർശി ബി. അജിത് കുമാർ ഖജാൻജി എം.ബി ജയൻ സമിതി അംഗങ്ങളായ കെ.ജി രഞ്ജിത്, ഗീതാബിജൂ, വനജാക്ഷിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി.