കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തിയുടെ നേതൃത്വത്തിൽ നാളെ കട്ടപ്പനയിൽ ഉപവാസം നടത്തും. ഇതോടനുബന്ധിച്ചുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രഹിംകുട്ടി കല്ലാർഉദ്ഘാടനം ചെയ്തു. ഇടുക്കിക്ക് മാത്രമായി നിയമം നടപ്പാക്കരുതെന്നു ഹൈക്കോടതി വിധിച്ചിട്ടും സർക്കാർ അനുകൂല നടപടി സ്വീകരിക്കാത്തത് ദുരൂഹമാണെ് കെ.പി.സി.സി. ജനറൽ സെക്രട്ടറി റോയി കെ.പൗലോസ് ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഇ.എം. ആഗസ്തി, ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, തോമസ് രാജൻ, ജോസ് ഊരക്കാട്ടിൽ, എ.പി. ഉസ്മാൻ, വിജയകുമാർ മറ്റക്കര, അഡ്വ. കെ.ജെ. ബെന്നി, എസ്.ടി. അഗസ്റ്റിൻ, അഡ്വ. കെ.ബി. സെൽവം, പി.ഡി. ശോശാമ്മ, അഡ്വ. കെ.കെ. മനോജ്, തോമസ് മൈക്കിൾ, ജോയി ഈഴക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.