പാലാ : പാലാ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ ഭിത്തിയിൽ കെ.എം.മാണി സ്ഥാപിച്ച ശിലാഫലകം സ്ഥാപിച്ചു. ബഹുനില മന്ദിര സമുച്ചയത്തിന്റെ തറക്കല്ലിടീലിനോട് അനുബന്ധിച്ച് ശിലാഫലകം സ്ഥാപിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമയക്കുറവാണ് കാരണമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞെങ്കിലും പരാതിക്കാർ തൃപ്തരായിരുന്നില്ല. തുടർന്ന് അധികൃതർ വിഷയത്തിൽ ഇടപെടുകയും ഉടൻ തറക്കല്ലിട്ട ശിലാഫലകം സ്‌കൂൾ മന്ദിരത്തിൽ സ്ഥാപിക്കുവാൻ നിർദ്ദേശിക്കുകയുമായിരുന്നു.