കട്ടപ്പന: കട്ടപ്പന കൃഷിഭവനിൽ നിന്നു സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥർക്ക് കാർഷിക കർമസേനയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കട്ടപ്പന എ.ഡി.എ. സൂസൻ ബഞ്ചമിൻ, കൃഷി ഓഫീസർ ബോൻസി ജോസഫ്, കൃഷി അസിസ്റ്റന്റ്രുമാരായ പി. അനീഷ്, എ. അനീഷ് എന്നിവർക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. കർമസേന സെക്രട്ടറി രാധാകൃഷ്ണൻ, ട്രഷറർ പി.കെ. രാമകൃഷ്ണൻ, ജേക്കബ് ജോസ്, ബി.എൽ.ഒ. ജോസ് വേഴപ്പറമ്പിൽ, ടി.ജെ. ജോൺ, ബെന്നി വെള്ളയാംകുടി, ജോസഫ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.