കട്ടപ്പന: കാഞ്ചിയാർ കക്കാട്ടുകടയിലെ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കണമെന്ന് ബി.ജെ.പി. കാഞ്ചിയാർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അഞ്ചുവർഷം മുമ്പ് സ്ഥാപിച്ച ലൈറ്റ് എട്ടുമാസത്തിലധികമായി പ്രവർത്തിക്കുന്നില്ല. അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തുടർനടപടി വൈകുകയാണ്. അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.