അടിമാലി: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിൽ യുവാവ് അറസ്റ്റിൽ. അടിമാലി കൊരങ്ങാട്ടി പട്ടളാനിക്കൽ സാജ (42)നെയാണ് അടിമാലി പൊലിസ് അറസ്റ്റ് ചെയ്തത്.രണ്ടാനച്ചന്റെ സുഹൃത്ത് ചമഞ്ഞ് വീട്ടിലെത്തിയ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് എസ്.ഐ എസ് .ശിവലാൽ പറഞ്ഞു. വീട്ടിൽ സുരക്ഷിതത്വമില്ലെന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ഒരു മാസം മുൻപ് കുട്ടിയെ ശിശക്ഷേമ സമിതി ഏറ്റെടുത്ത് ഷെൽട്ടർ ഹോമി ൽ പാർപ്പിച്ചിരുന്നു.ഇതിനിടെ നടത്തിയ കൗൺസിലിംഗിൽ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം കുട്ടി പ രഞ്ഞത്.തുടർന്ന് ശിശു ക്ഷേമ സമിതി നൽകിയ പരാതിയിൽ ആണ് പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു