വൈക്കം : വൈക്കം അർബൻ സഹകരണ ബാങ്ക് എല്ലാ വർഷവും നൽകി വരുന്ന മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2020 ലെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്കാണ് അവാർഡ്. അർഹതയുള്ളവർ രേഖകൾ സഹിതം 28 ന് വൈകിട്ട് 5 ന് മുൻപായി ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 04829 215613.