മാടപ്പള്ളി : പ്രിയദർശിനി അങ്കണവാടിയുടെ പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അലക്സാണ്ടർ പ്രാക്കുഴി, വാർഡംഗം ബിന്ദു ജോസഫ്, പഞ്ചായത്തംഗങ്ങളായ സണ്ണി എത്തക്കാട്ട്, സോജൻ പവിയാനോസ്, അജിതകുമാരി, ലീലാമ്മ സ്‌കറിയ, മിനി റെജി, ഷിബു ഫിലിപ്പ്, സോബിച്ചൻ അട്ടിക്കൽ, മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.സുരേന്ദ്രനാഥപ്പണിക്കർ, ബാബു കുരീത്ര, ജയിംസ് വർഗീസ്, തോമസ് സെബാസ്റ്റ്യൻ, മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു.