വൈക്കം : മാത്തിയിൽ കുരിയപ്പുറം തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണോദ്ഘാടനം സി.കെ ആശ എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ബിജു വി.കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ സന്തോഷ് , എസ്. ഹരിദാസൻ നായർ, വി. ആനൂപ്, കെ. സുനിൽ എന്നിവർ പങ്കെടുത്തു.