വൈക്കം : കൊവിഡിന്റെ പശ്ചാത്തലത്തിൽ കേരള ബ്ര്രാഹ്മണസഭ സംസ്ഥാന കമ്മിറ്റി വൈക്കം ഉപസഭയിലെ കുടുംബങ്ങൾക്ക് നൽകിയ അരിവിതരണം ജില്ലാ പ്രസിഡന്റ് കെ.സി.കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എസ്. സച്ചിദാനന്ദൻ, പി. വി. രാമനാഥൻ, ഗോപാലകൃഷ്ണൻ, സുബ്രഹ്മണ്യം അംബികാ വിലാസ്, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സ്വർണ്ണം രാമനാഥൻ, സീതാലക്ഷ്മി, സന്ധ്യ ബാലചന്ദ്രൻ, പ്രിയ എന്നിവർ പങ്കെടുത്തു.