വൈക്കം : സാഗി പഞ്ചായത്തായി തിരഞ്ഞെടുത്ത തലയാഴത്ത് വികസന രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. ജനങ്ങളുടെ കൂട്ടായ്മയാണ് ഓരോ പദ്ധതികളുടെയും വിജയത്തിന് അടിസ്ഥാനമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തലയാഴത്തിനെ സാഗി പഞ്ചായത്തായി തിരഞ്ഞെടുത്തത് ബിനോയ് വിശ്വത്തിന്റെ സംഭാവനയാണ്. പദ്ധതി ഓൺലൈനിലൂടെ ബിനോയ് വിശ്വം എം.പിയും, ജില്ലാ കളക്ടർ എം. അഞ്ജനയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പത്ത് വനിതകൾക്ക് തയ്യൽ യൂണിറ്റ് അനുവദിച്ചു. തിരഞ്ഞെടുക്കപ്പെട്ട വനിതകൾക്കുള്ള തയ്യൽ മെഷീനുകളുടെ വിതരണം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് പദ്ധതി ഏറ്റെടുത്തത്. സാഗി പഞ്ചായത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഉറവിട മാലിന്യ സംസ്‌കരണത്തിന് 1500 കുടുംബങ്ങൾക്ക് നൽകുന്ന ബക്കറ്റ് കമ്പോസ്റ്റ് സിസ്റ്റത്തിന്റെ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.കെ.രഞ്ജിത്ത് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയറക്ടർ പി.എസ്.ഷിനോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. റെജിമോൻ, എ. ഐ. ബി. ഇ. എ. സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി.ജോസഫ്, പി.എസ്.മുരളീധരൻ, പി.എസ്. പുഷ്‌കരൻ, പ്രമീളകുമാരി, പഞ്ചായത്ത് സെക്രട്ടറി എസ്.ദേവീ പാർവതി, മായ ഷാജി, സന്ധ്യ അനീഷ് എന്നിവർ പ്രസംഗിച്ചു.