വൈക്കം : താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ കീഴിൽ ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കരയോഗങ്ങൾക്ക് നടപ്പാക്കുന്ന ഗ്രാന്റ് വിതരണം പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്തു. ആദ്ധ്യത്മിക പഠനകേന്ദ്രം താലൂക്ക് കോ-ഓർഡിനേ​റ്റർ പി.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.സി. ശ്രീകുമാർ, എൻ.ജി.ബാലചന്ദ്രൻ, സി.പി.നാരായണൻ നായർ, ബി.ശശിധരൻ, എസ്.പ്രതാപ്, കെ.പി.രവികുമാർ, കെ. എം.നാരായണൻ നായർ എന്നിവർ പങ്കെടുത്തു.