toilet-block

വൈക്കം : ജില്ലാ പഞ്ചായത്ത് താലൂക്ക് ഗവ. ആശുപത്രിയിൽ 32 ലക്ഷം രൂപ ചെലവിൽ നടപ്പാക്കിയ ആധുനിക ടോയ്‌ലെ​റ്റ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്​റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആയിരം ചതുരശ്ര അടി ചു​റ്റളവിലാണ് ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. കുളിക്കാനും, വസ്ത്രങ്ങൾ മാറാനും, കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്ക് മുലയൂട്ടുവാനും പ്രത്യേക സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. നഗരസഭ ചെയർമാൻ ബിജു വി.കണ്ണേഴൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ്, മുൻ നഗരസഭ ചെയർമാൻ പി. ശശിധരൻ, ആർ. എം. ഒ. ഡോ. എസ്. കെ. ഷീബ, കെ. ആർ. രാജേഷ്, അംബരീഷ് ജി. വാസു, ഡോ. വ്യാസ് സുകുമാരൻ, അസ്സി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി. പ്രദീപ്, എസ്. ഇന്ദിരാദേവി, ബിനു, ഗിരീഷ്, ബി. ശശിധരൻ എന്നിവർ പ്രസംഗിച്ചു.