അടിമാലി: യാക്കോബായ സഭാവിശ്വാസികളുടെ പള്ളികൾ സംരക്ഷിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ മൂന്ന് ദിവസമായി അടിമാലിയിൽ നടത്തി വന്നിരുന്ന ഉപവാസ സമരം അവസാനിച്ചു..അടിമാലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ പി വി സ്‌കറിയ മൂന്നാം ദിവസത്തെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.മൂന്നാം ദിവസത്തെ ഉപവാസ സമരത്തിൽ ഫാദർ മത്തായി കുളങ്ങരക്കുടി അദ്ധ്യക്ഷത വഹിച്ചു.അടിമാലി, തോപ്രാംകുടി, മുരിക്കാശ്ശേരി, വെള്ളത്തൂവൽ,പതിനാലാം മൈൽ, കുരിശുപാറ, മാങ്ങാതൊട്ടി, തൊട്ടിക്കാനം തുടങ്ങിയ പള്ളികളിലെ വികാരിമാർ, ട്രസ്റ്റിമാർ,വനിതാസമാജം ഭാരവാഹികൾ തുടങ്ങിയവർ സമാപന ദിവസത്തെ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സമരത്തിന് ഐക്യദാർഡ്യമർപ്പിച്ച് വിവിധ ദിവസങ്ങളിലായി സമരപന്തലിലെത്തിയിരുന്നു.