രാജാക്കാട് : രാജാക്കാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെരാവിലെ 11 ന് മന്ത്രി എം.എം.മണി നിർവ്വഹിക്കും.രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സതിഅദ്ധ്യക്ഷത വഹിക്കും.. ദിവസേന ധാരാളം രോഗികൾ വിവിധ അസുഖങ്ങൾക്ക് സന്ദർശിക്കുന്ന ജില്ലയിലെ തിരക്കുള്ള ആയുർവേദ ഡിസ്‌പെൻസറികളിൽ ഒന്നായ രാജാക്കാട്ടിൽ പുതിയ ബ്ലോക്ക് രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമാകും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ .ക്വാറന്റ്രയിനിലുള്ളവർക്ക് പ്രതിരോധ മരുന്നുകൾ നൽകുന്ന 'അമൃതം' ,കൊവിഡ് രോഗമുക്തി നേടിയവർക്ക് ആരോഗ്യ പുനസ്ഥാപനത്തിനായുള്ള ചികിത്സകൾ നല്കുന്ന ' പുനർജനി, അറുപത് വയസ്സിന് മുകളിലുള്ളവർക്കുള്ള 'സുഖായുഷ്യം' , ജീവിതശൈലി, ആഹാരം ,വ്യായാമം എന്നിവയ്ക്ക് പ്രാധാന്യം നല്കി അറുപത് വയസ്സിന് താഴെയുള്ളവർക്കുള്ള 'സ്വാസ്ഥ്യം' എന്നീ പദ്ധതികൾ ഇവിടെ ഫലപ്രദമായ നിലയിൽ നടന്നു വരുന്നുണ്ട്.