ഞീഴൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞീഴൂർ കേളി ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് രണ്ടാംഘട്ട തുക നൽകി. ക്ലബ് പ്രസിഡന്റ് കെ.കെ.സച്ചിദാനന്ദനും, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിലും ചേർന്ന് ഡി.എം.ഒ അനിൽ ഉമ്മന് 25000 രൂപ കൈമാറി. രണ്ട് മാസം മുമ്പ് 10000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ക്ലബിന്റെ നേതൃത്വത്തിൽ ആയിരത്തി അഞ്ഞൂറോളം മാസ്‌ക്കുകളും സാനിറ്റൈസറും ഞീഴൂർ മേഖലയിൽ വിതരണം ചെയ്തിരുന്നു.