വൈക്കം : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൈക്കം നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തിലെയും വൈക്കം മുനിസിപ്പാലിറ്റിയിലെയും കേരള കോൺഗ്രസ് (എം) വാർഡുതല യോഗങ്ങൾ പൂർത്തിയായി. ഒറ്റക്കെട്ടായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി എടുക്കുന്ന ഏതു തീരുമാനവും സ്വാഗതം ചെയ്യുന്നതിന് നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം നേതൃയോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ, ജില്ലാ സെക്രട്ടറി എബ്രഹാം പഴയ കടവൻ, യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴിക്കാടൻ, എം.സി.എബ്രഹാം, കുര്യൻ പ്ലാകോട്ടയിൽ, ലൂക്ക മാത്യു, സെബാസ്റ്റ്യൻ ആന്റണി, ആന്റണി കളമ്പു കാടൻ, വക്കച്ചൻ മണ്ണത്താലി, ഫെപ്പിച്ചൻ തുരുത്തിയിൽ, കെ.പി.ജോയ്, ബെന്നി ദേവസ്യ, വിനോദ്, ജെയിൻ എം ലൂക്ക് എന്നിവർ സംസാരിച്ചു.