കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കട്ടപ്പനയിൽ ഉപവസിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസിലൂടെ സമരം ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി, മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ എന്നിവർ അറിയിച്ചു. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, റോയി കെ.പൗലോസ്, മാത്യു കുഴൽനാടൻ, ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, മുൻ എം.എൽ.എ. എ.കെ. മണി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, തോമസ് രാജൻ, എ.പി. ഉസ്മാൻ തുടങ്ങിയവർ പങ്കെടുക്കും.