കുറവിലങ്ങാട് : ഗവ. ഐ.ടി.ഐയ്ക്കായി പെരുവ മൂർക്കാട്ടിപ്പടിയിൽ നിർമിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോകോൺഫറൻസിലൂടെ നിർവഹിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനായി കെട്ടിടം വിട്ടുകൊടുക്കേണ്ടിവന്നതിനാലാണ് ഉദ്ഘാടനം വൈകിയത്. 2017 ലാണ് ശിലാസ്ഥാപനം നടന്നത്.