കുറവിലങ്ങാട് : കെ.പി.സി.സി പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി പ്രകാരം കോൺഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴുമാന്തുരുത്തിൽ നിർമിച്ച വീടിന്റെ താക്കോൽദാനം നാളെ രാവിലെ 11 ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. സുദർശൻ മേലേപ്പറമ്പിലിനാണ് വീട് കൈമാറുന്നത്. കഴിഞ്ഞ നവംബറിലാണ് തറക്കല്ലിട്ടത്. ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റർ മ്യാലിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി റ്റോമി കല്ലാനി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് എന്നിവർ പ്രസംഗിക്കും.