പാലാ : എസ്.എൻ.ഡി.പി യോഗം 3386-ാം നമ്പർ തെക്കേക്കര ശാഖ പുതിയതായി പണികഴിപ്പിച്ച ശ്രീനാരായണ ഗുരു മന്ദിരത്തിലെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ 13 ന് പറവൂർ രാകേഷ് തന്ത്രി നിർവഹിക്കും. ശാഖാ പ്രസിഡന്റ് എ.ജി. സഹദേവൻ, വൈസ് പ്രസിഡന്റ് എ.എസ്. ജയകുമാർ, സെക്രട്ടറി ഷിബു കല്ലറയ്ക്കൽ, മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ, വനിതാസംഘം ഭാരവാഹികളായ വിലാസിനി ചന്ദ്രശേഖരൻ, സീലിയ ജോഷി, യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ വിമൽകുമാർ, സതീഷ് ശങ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മന്ദിരനിർമ്മാണ പ്രവർത്തനങ്ങൾ. നിരവധി ക്ഷേമപ്രവർത്തനങ്ങളും ശാഖ ചെയ്യുന്നുണ്ട്. സാന്ത്വനം ദുരിതാശ്വാസ നിധിയിലൂടെ ശാഖയുടെ പരിധിയിലുള്ള നിർദ്ധന രോഗികൾക്ക് സഹായം നൽകി. ശാഖയിൽ മരണപ്പെടുന്ന വ്യക്തികളുടെ സംസ്‌ക്കാരചടങ്ങുകൾ പൂർണ്ണമായും സൗജന്യമായാണ് നടത്തുന്നത്. പ്രളയകാലത്ത് ശാഖാംഗങ്ങളിൽ നിന്നും ശേഖരിച്ച സഹായങ്ങൾ അംഗീകൃത ഏജൻസിയെ ഏൽപ്പിച്ചു. കൊവിഡ് കാലത്തും സഹായം വിതരണം ചെയ്തു. ശാഖയിലെ ഒരു കുടംബത്തിലെ മാതാപിതാക്കൾ മരണപ്പെട്ട രണ്ട് കുട്ടികളെ ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ ഏഴരലക്ഷം രൂപ അവർക്കായി സമാഹരിച്ചു. ശാഖാ മന്ദിരത്തിനു സമീപമുള്ള മുനിസിപ്പൽ ചിൽഡ്രൻസ് പാർക്കിന് മഹാകവി കുമാരനാശാൻ എന്ന് നാമകരണം, പാർക്കിൽ ഹൈമാസ്റ്റ് ലൈറ്, ആശാന്റെ പേരിൽ ലൈബ്രറി, കുമാരനാശാന്റെ പ്രതിമയ്ക്കുള്ള കൗൺസിൽ തീരുമാനം എന്നിവ ശാഖ മുൻകൈയെടുത്ത് അധികൃതരെ കൊണ്ട് നടപ്പാക്കിച്ചതാണ്.