കുമരകം : കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുമരകം പഞ്ചായത്തിൽ ഹരിത കർമ്മസേന പ്രവർത്തനങ്ങൾ സജീവമാകുന്നു. 16 വാർഡുകളെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് ഹരിത കർമ്മസേനാംഗങ്ങളുടെ ചെറിയ ഗ്രൂപ്പുകൾ വീടുകൾ സന്ദർശിക്കുന്നു. പ്ലാസ്റ്റിക് കളക്ഷനും ബോധവത്കരണവുമാണ് ആദ്യഘട്ടം നടത്തുക. യൂസർ ഫീ വാങ്ങിയാണ് വൃത്തിയുള്ളതായ പ്ലാസ്റ്റിക്ക് ശേഖരിക്കുന്നത്. ജൈവ മാലിന്യ സംസ്‌കരണ ഉപാധികൾ ആവശ്യക്കാരായ എല്ലാ വീടുകൾക്കും നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. പ്രവർത്തന ഉദ്ഘാടനം ഒന്നാം വാർഡിലെ ചക്രംപടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോൻ നിർവഹിച്ചു. വാർഡ് മെമ്പർ കവിതാ ലാലു, ഐ.ആർ.ടി.സി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ജോൺ കെ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.