ചങ്ങനാശേരി : പണംവച്ച് ചീട്ടുകളിച്ച ആറംഗ സംഘത്തെ പൊലീസ് പിടികൂടി. 63500 രൂപയും മൊബൈൽ ഫോണുകളും ബൈക്കുകളും പിടിച്ചെടുത്തു. ചങ്ങനാശേരി മാർക്കറ്റിന് സമീപം പച്ചക്കറി വ്യാപാരിയുടെ വീട് കേന്ദ്രീകരിച്ചായിരുന്നു ചീട്ടുകളി. ചങ്ങനാശേരി മാർക്കറ്റ് ഭാഗത്ത് നമ്പകശ്ശേരി വീട്ടിൽ സന്തോഷ്(47),പെരുന്ന പുതുപ്പറമ്പിൽ വീട്ടിൽ നിഷാദ്(39)വടക്കേക്കര പുതുപ്പള്ളി വീട്ടിൽ ജയേഷ്(23), ആർപ്പുക്കര ചങ്ങപ്പലേട്ട് വീട്ടിൽ ബിപിൻ ജോസഫ്(26), ചങ്ങനാശേരി പറാൽ പാലക്കുളം വീട്ടിൽ പ്രമോദ്(48), കോട്ടയം വേളൂർ ഒറ്റപ്ലാക്കൽ വീട്ടിൽ രാംകുമാർ(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചീട്ടുകളിയിൽ ഏർപ്പെട്ടതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.