ഞീഴൂർ: സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി 'ഒപ്പം' എന്ന പരിപാടി സംഘടിപ്പിച്ച് വിശ്വഭാരതി എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ്. പ്രിൻസിപ്പൽ വി.സി സുരേഷ് ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പി.റ്റി.എ വൈസ്.പ്രസിഡന്റ് മനോജ് കുമാർ കെ.കെ അദ്ധ്യക്ഷത വഹിച്ചു. ഹരിശ്യാം, ടി.ബി.ബാബു എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ.ആർ.വേണുഗോപാൽ സ്വാഗതവും ഹയർ സെക്കൻഡറി അദ്ധ്യാപിക കലാദേവി എ.എസ് നന്ദിയും പറഞ്ഞു.