kob-ignatious

കടനാട് : വെള്ളരിങ്ങാട്ട് വി.ടി.ഇഗ്‌നേഷ്യസ് (100, റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് തോമസ് എച്ച്എസ്, പാലാ) നിര്യാതനായി. പാലാ, രാമപുരം കടനാട്, കടപ്ലാമറ്റം സ്‌കൂളുകളിൽ ഹെഡ്മാസ്റ്ററായും പാലാ രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ അസി. സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ : അന്നമ്മ കപ്പാട് ഞാവള്ളിൽ കുടുംബാംഗം. മക്കൾ: വത്സമ്മ (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്, പാലാ), ടോമി (റിട്ട. എസ്.ബി.ഐ, രാമപുരം), റോയി (റിട്ട. ഫെഡറൽ ബാങ്ക്, കൊല്ലപ്പള്ളി), ഡോ. ലൗലി, ജോസി (യുകെ), ബില്ലി (റിഥം പ്രിന്റേഴ്‌സ്, കൊല്ലപ്പിള്ളി), മോളി (അദ്ധ്യാപിക, ഇമ്മാനുവൽസ് എച്ച്.എസ്.എസ് കോതനല്ലൂർ), വിൻസി (കടനാട്). മരുമക്കൾ: ഏബ്രഹാം മാത്യു പൊന്നുംപുരയിടം, കൊഴുവനാൽ (റിട്ട. പ്രിൻസിപ്പൽ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്, കടനാട്), പരേതയായ മരിയ നീറമ്പുഴ, കല്ലൂർക്കാട് (സൗത്ത് ഇന്ത്യൻ ബാങ്ക്, പാലാ), ജോളി മൂക്കൻതോട്ടം, എലിവാലി (റിട്ട. അദ്ധ്യാപിക, സെന്റ് ജോൺസ് എച്ച്എസ്, കുറുമണ്ണ്), ടി.ജെ. പീറ്റർ തെക്കേവീട്ടിൽ, ഫോർട്ട്‌കൊച്ചി (ഇൻഫന്റ് ജീസസ് ഹോമിയോ ഡിസ്‌പെൻസറി, ചുള്ളിക്കൽ), മരിയറ്റ് നെടുംകല്ലേൽ, കല്ലൂർക്കാട് (യു.കെ), ഷൈനി വടക്കേൽ (ഗോൾഡ്ഹിൽ), പൊൻകുന്നം (അദ്ധ്യാപിക, സെന്റ് ആന്റണീസ് എച്ച്.എസ്.എസ് പൂഞ്ഞാർ), അഡ്വ. തേജോ തോമസ് വെട്ടൂർ, ഏറ്റുമാനൂർ (കോട്ടയം), ജെസി കദളിമറ്റം (ഏഴാച്ചേരി). സംസ്‌കാരം ഇന്ന് 2 ന് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.