bjp

കുറിച്ചി: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി കരിദിനം ആചരിച്ചു. സംസ്ഥാന സമിതി അംഗം കെ.ജി രാജ്‌മോഹൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കുറിച്ചി ബി.ജെ.പി പ്രസിഡന്റ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നേതാക്കളായ ബി.ആർ മഞ്ജീഷ്, പി.കെ ഗോപാലകൃഷ്ണൻ,കെ.കെ ഉദയകുമാർ,അനിഷ് കുമാർ, സദീശ് വാര്യവീട്, സബിൻ കുറിച്ചി,പി.കെ പങ്കജാക്ഷൻ, മനോജ് കുമാർ,പ്രസന്നകുമാർ,നിഖിൽ വി.ജെ, കണ്ണൻ കുറിച്ചി തുടങ്ങിയവർ പങ്കെടുത്തു.