ചങ്ങനാശേരി: ഉമ്മൻചാണ്ടിയുടെ 50ാം നിയമസഭാ പ്രവേശനത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടിയുടെ വിജയത്തിനായി കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ചങ്ങനാശേരി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആലോചനായോഗം നടന്നു. ജില്ലാ പ്രസിഡന്റ് മധുര സലിം, സെക്രട്ടറി സിബിച്ചൻ അറയ്ക്കത്തറ, പി.എ സാലി, രഞ്ചപ്പൻ തൂമ്പുങ്കൽ, അൻസാരി, ഷാജി കെ.എം, പി.എച്ച് അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.