തൃക്കൊടിത്താനം: വി.ബി യു.പി സ്‌കൂളിൽ പുതിയതായി നിർമിച്ച ഈസ്റ്റേൺ ബ്ലോക്ക് കെട്ടിടത്തിന്റെയും കൊച്ചിൻ ഷിപ്യാഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം 14ന് രാവിലെ 11.30ന് നടക്കും. ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം കൊച്ചിൻ ഷിപ്യാർഡ് ഡയറക്ടർ ആൻഡ് ഓഡിറ്റ് വിഭാഗം ചെയർമാൻ ബി.രാധാകൃഷ്ണമേനോനും, ഈസ്റ്റേൺ ബ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ രാജുവും നിർവഹിക്കും. സ്‌കൂൾ മാനേജർ ജി.നീലകണ്ഠൻ പോറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചാകും പരിപാടിയെന്ന് സ്‌കൂൾ വികസന സമിതി ചെയർമാൻ ടോണിപുളിക്കനും ജനറൽ കൺവീനർ സജികുമാർ തിനപ്പറമ്പിലും അറിയിച്ചു.