dhanyakittu

വൈക്കം : കൊവിഡ് മഹാമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ എസ്.എൻ.ഡി.പി യോഗം കുലശേഖരമംഗലം ശാഖയിലെ 600 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകി​റ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് രമേശൻ തോട്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സന്തോഷ് ചെറിയട്ടാൻതറ, യൂണിയൻ കമ്മി​റ്റിയംഗം രാജേഷ് തടത്തിൽ, വനിതാ സംഘം സെക്രട്ടറി ബിന്നി രമേശൻ, ആർ. ശങ്കർ കുടുംബയൂണി​റ്റ് ചെയർമാൻ ഷാനിമ റജി, കുടുംബയൂണി​റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

.