shilasthapanam

തലയോലപ്പറമ്പ്: കീഴൂർ ദേവസ്വം ബോർഡ് കോളേജിൽ പുതിയതായി നിർമ്മിക്കുന്ന മെയിൻ ബ്ലോക്ക് മന്ദിരത്തിന്റെ ശിലാസ്ഥാപനവും കോളേജിൽ പുതിയതായി അനുവദിച്ച എം.എ ഇംഗ്ലീഷ് കോഴ്‌സിന്റെ ഉദ്ഘാടനവും നടത്തി. ആധുനിക രീതിയിൽ നിർമ്മിക്കുന്ന മൂന്ന് നില ബ്ലോക്കിന്റെ ശിലാസ്ഥാപനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു നിർവഹിച്ചു. എം.എ കോഴ്‌സിന്റെ ഉദ്ഘാടനം ബോർഡ് മെമ്പർ അഡ്വ.കെ.എസ് രവി നിർവഹിച്ചു. കോളേജ് ഓഡി​റ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബോർഡ് അംഗം അഡ്വ.എൻ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ചീഫ് എൻജിനിയർ ജി.കൃഷ്ണകുമാർ ,എഎക്‌സ് സി ജി.എസ് ബൈജു, കോളേജ് പ്രിൻസിപ്പാൾ ഡോ.സി.എം കുസുമൻ, അഡ്മിനിസ്‌ട്രേ​റ്റീവ് അസിസ്​റ്റന്റ് വി.വി സണ്ണി എന്നിവർ പ്രസംഗിച്ചു.