jospeh

കോട്ടയം: യു.ഡി.എഫിനെ തകർത്ത് കെ.എം.മാണിയുടെ പൈതൃകത്തെ സി.പി.എമ്മിന്റെ തൊഴുത്തിൽ കെട്ടാനുള്ള ജോസ് കെ.മാണിയുടെ നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. കെ.എം.മാണി എഴുതി തയ്യാറാക്കിയ ഭരണഘടനയെ അംഗീകരിക്കാത്ത ജോസിന് കേരള കോൺഗ്രസെന്ന് പറയാൻ പോലും യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളകോൺഗ്രസ് (എം) ജില്ലാ നേതൃയോഗം കോട്ടയം സീസർ പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, ജോയി എബ്രഹാം, ടി.യു.കുരുവിള, ജോണി നെല്ലൂർ സാജൻ ഫ്രാൻസീസ്, കെ.എഫ്.വർഗ്ഗീസ്, ഏലിയാസ് സഖറിയാ, പ്രിൻസ് ലൂക്കോസ്, അജിത്ത് മുതിരമല, തോമസ് കുന്നപ്പള്ളി, ജയിസൺ ജോസഫ്, മേരി സെബാസ്റ്റ്യൻ, വി.ജെ.ലാലി, പ്രസാദ് ഉരുളികുന്നം തുടങ്ങിയവർ പ്രസംഗിച്ചു.