കട്ടപ്പന: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നാളെ രാവിലെ 11ന് പ്രക്ഷോഭം നടത്തും. കട്ടപ്പനയിൽ സി.വി. വർഗീസും തൊടുപുഴയിൽ മാത്യു വർഗീസും മൂലമറ്റത്ത് അനിൽ രാഘവനും കരിമണ്ണൂരിൽ കെ.എൻ. റോയിയും ഇടുക്കിയിൽ റോമിയോ സെബാസ്റ്റ്യനും അടിമാലിയിൽ സി.എ. ഏലിയാസും രാജാക്കാട്ട് എൻ.വി. ബേബിയും ശാന്തമ്പാറയിൽ പി.എസ്. നെപോളിയനും നെടുങ്കണ്ടത്ത് എൻ.കെ. ഗോപിനാഥും വണ്ടൻമേട്ടിൽ ടി.സി. കുര്യനും ഏലപ്പാറ പി.പി. ചന്ദ്രനും പീരമേട്ടിൽ വി.ആർ. ബാലകൃഷ്ണനും മറയൂരിൽ ശശികുമാരും ഉദ്ഘാടനം ചെയ്യും.