admission

കോട്ടയം : നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ എൻജിനിയറിംഗ് ഡിപ്ലോമ കോഴ്‌സുകൾക്ക് ലാറ്ററൽ എൻട്രി മുഖേനയുള്ള പ്രവേശന കൗൺസലിംഗ് നാളെ നടത്തും. www.polyadmission.org/let എന്ന സൈറ്റിലെ റാങ്ക് പട്ടികപ്രകാരമാണ് പ്രവേശനം. 8.30 മുതൽ 9.30 വരെ റാങ്ക് ഒന്ന് മുതൽ 40 വരെ (ഐ.ടി.ഐ, കെ.ജി.സി റാങ്ക് പട്ടിക), 9.30 മുതൽ 10.30 വരെ റാങ്ക് 41 മുതൽ(ഐ.ടി.ഐ, കെ.ജി.സി ഇലക്ട്രോണിക്‌സ് റാങ്ക് പട്ടിക), 10.30 മുതൽ 11.30 വരെറാങ്ക് ഒന്ന് മുതൽ 50 വരെ(പ്ലസ്ടു, വി.എച്ച്.എസ്.സി റാങ്ക് പട്ടിക), ഒന്ന് മുതൽ രണ്ടുവരെ 51 മുതൽ 100 വരെ(പ്ലസ്ടു, വി.എച്ച്.എസ്.സി റാങ്ക് പട്ടിക) എന്നിങ്ങനെയാണ് സമയക്രമീകരണം. കൊവിഡ് മാനദണ്ഡം പാലിച്ച് കുട്ടികളും രക്ഷിതാക്കളും ഹാജരാകണം.