കട്ടപ്പന: കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മൂന്നുചെയിന്‍ പ്രദേശത്ത് പട്ടയം നല്‍കാമെന്നു പറഞ്ഞ് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ കേസെടുത്ത കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി കാഞ്ചിയാര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ പട്ടയം നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതി വിജിലന്‍സ് അന്വേഷിക്കണം. പണം നഷ്ടപ്പെട്ട കര്‍ഷകര്‍ നടത്തുന്ന സമരങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജിമ്മിച്ചന്‍ ഇളംതുരുത്തി അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം രാജന്‍ മണ്ണൂര്‍, മണ്ഡലം കമ്മിറ്റിയംഗങ്ങളായ അശോകന്‍ മേപ്പാറ, ശിവദാസ് പരുവിക്കല്‍, ജിജികുമാര്‍ മരുതുര്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പി.എസ്. അനില്‍കുമാര്‍, പി.ആര്‍. ലാലു, അമ്പു മേപ്പാറ, സുകുമാരന്‍ മറ്റപ്പള്ളി, അജിത്ത് കെ. മോഹനന്‍, ശശി കണ്ണംകുളം തുടങ്ങിയവര്‍ പങ്കെടുത്തു.