അടിമാലി: മന്ത്രി കെ. ടി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സി.എം.പി പ്രവർത്തകർ അടിമാലിയിൽ പ്രതിഷേധം നടത്തി. സി.എം.പി അടിമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. സി.എം.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എ. കുര്യൻ ഉദ്ഘാടനം ചെയ്തു. അടിമാലി സെന്റർ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ബേക്കർ ജോസഫ്, ടി.എ. പ്രേമൻ, കെ. രാജേഷ്, വിനോദ് പത്താമൈൽ തുടങ്ങിയവർ പങ്കെടുത്തു.