acident
കല്ലാര്‍കുട്ടി - കമ്പിളികണ്ടം റോഡില്‍ ഇഞ്ചപാതലിന് സമീപം മുന്ന് വാഹനങ്ങള്‍ കുട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

അടിമാലി: കല്ലാർകുട്ടി കമ്പിളികണ്ടം റോഡിൽ ഇഞ്ചപാതലിന് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കാർ, ഓട്ടോറിക്ഷ, ജീപ്പ് എന്നിവയാണ് കൂട്ടിയിടിച്ചത്. ഓട്ടോഡ്രൈവർ കടയിക്കാട്ട് രവിക്കാണ് (51) പരിക്കേറ്റത്. ഇയാളെ നാട്ടുകാർ ചേർന്ന് അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കാർ കല്ലാർകുട്ടി ഭാഗത്തു നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിർദിശയിലെത്തിയ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഓട്ടോയിലും ഇടിച്ചു.