gps

കോട്ടയം : സംസ്ഥാനത്തെ വലിയ വാഹനങ്ങൾക്കെല്ലാം ജി.പി.എസ് നിർബന്ധമാക്കിയപ്പോൾ ടിപ്പർ ലോറികൾ അടക്കമുള്ള ഭാരവാഹനങ്ങൾ ഒഴിഞ്ഞു മാറുന്നു. സ്കൂൾ ബസുകളിലും, കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളിലും ജി.പി.എസ് ഘടിപ്പിക്കുന്നതിന് എതിർപ്പില്ലാത്ത സാഹചര്യത്തിലാണ് ലോറി ഉടമകളും തൊഴിലാളികളും ജി.പി.എസിനെതിരെ വാളെടുക്കുന്നത്. ജില്ലയിലെ മൂവായിരത്തോളം ടിപ്പർ ലോറികളാണുള്ളത്. മോട്ടോർ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ചില ലോറി ഉടമകളും ചേർന്നാണ് ജി.പി.എസിനെ പുറത്താക്കാൻ ശ്രമിക്കുന്നത്.

സമയപരിധി കഴിഞ്ഞു

ടിപ്പർ ലോറികൾ അടക്കമുള്ള ഭാരവാഹനങ്ങൾ 2020 ഫെബ്രുവരി 29 ന് മുൻപ് ജി.പി.എസ് ഘടിപ്പിക്കണം. ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടെന്നാണ് ചട്ടം.

നേട്ടങ്ങൾ ഇങ്ങനെ

അപകടമുണ്ടായാൽ വേഗത്തിൽ അറിയാം

അമിത ഭാരം കയറ്റിയാൽ കണ്ടെത്താം

പഴയ വാഹനങ്ങൾക്ക് അപ്രായോഗികം

ഗുഡ് ഷെഡിലടക്കം സർവീസ് നടത്തുന്ന ലോറികളിൽ ഏറെയും പഴയ വാഹനങ്ങളാണ്. ഈ വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് അപ്രായോഗികമാണ്. പുതിയ വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചാൽ കുഴപ്പമില്ല. മുൻപ് സ്‌പീഡ ഗവേണറായിരുന്നു പരിശോധന. ഇപ്പോൾ ഇത് ആരും നോക്കുന്നില്ല. അന്നും പതിനായിരങ്ങളാണ് ചെലവായത്.

ലോറി ഉടമകൾ