ചങ്ങനാശേരി: മന്ത്രി കെ.ടി ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ യൂത്ത്ഫ്രണ്ട് ജോസഫ് വിഭാഗം ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സ്റ്റിയറിംഗ് കമ്മറ്റി അംഗം വി.ജെ ലാലി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സബീഷ് നെടുംപറമ്പിൽ, ജോഷി കുറുകുകുഴി, അഭിലാഷ് കൊച്ചുപറമ്പിൽ, ബിനു മൂലയിൽ, മോൻസി തൂമ്പുങ്കൽ, ബിനു ചാമക്കാല, റോയി കൂനന്താനം, ഷിജു അൻവർ, റ്റി ജോ കൂട്ടുമ്മേൽ കാട്ടിൽ, ടോണി ആയിരമല, ജിതിൻ പ്രക്കുഴി, ബെൻസൻ കുരിയാക്കോസ്, ജൂഡ്‌സൺ ചാമക്കാല, ടിറ്റോ ടോം എന്നിവർ പങ്കെടുത്തു.