പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്ത് 5 കോടി രൂപ ചിലവഴിച്ച് പൊൻകുന്നത്ത് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സ്വാഗതസംഘം രൂപീകരിച്ചു.പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ അദ്ധ്യക്ഷയായി. ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ, ആശാ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ സ്വാഗതവും ബിന്ദു സന്തോഷ് നന്ദിയും പറഞ്ഞു. ആന്റോ ആന്റണി എം.പി, എൻ.ജയരാജ് എം.എൽ.എ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ രക്ഷാധികാരികളും പ്രസിഡന്റ് ജയാ ശ്രീധർ ചെയർമാനും സെക്രട്ടറി കൺവീനറുമായ 50 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.