വൈക്കം: കേരളാ എക്‌സ്പ്രസിന്റെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പ് നിറുത്തലാക്കുന്നതിനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് മുന്നിൽ സമരം സംഘടിപ്പിച്ചു. വൈക്കം റോഡ് സ്റ്റേഷനിൽ നിലവിൽ സ്റ്റോപ്പുള്ള ദീർഘദൂര ട്രെയിൻ കേരളാ എക്‌സ്പ്രസ് മാത്രമാണ്. ഇവിടെ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് അധികവും നിറുത്തുന്നത്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെ കേരളാ എക്‌സ്പ്രസിന്റെ സ്റ്റോപ്പ് നിറുത്തലാക്കിയാൽ
ദീർഘദൂര യാത്രക്കാർ കോട്ടയത്തേയോ എറണാകുളത്തെ റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരും.ജനവിരുദ്ധ തീരുമാനത്തിൽ നിന്നും റെയിൽവേ അധികാരികൾ പിൻതിരിയണമെന്നും സ്റ്റോപ്പ് പുന:സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി.പ്രദീപ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ:സെക്രട്ടറി സി.കെ മോഹനൻ, വൈക്കം മണ്ഡലം പ്രസിഡന്റ് ബിൽജിത്ത്, സെക്രട്ടറി സജി ബിഹരൻ, ഹരിമോൻ, ഐബിൻ ഐസക്ക് എന്നിവർ പ്രസംഗിച്ചു.