പാലാ: എസ്.എൻ.ഡി.പി യോഗം പാലാ തെക്കേക്കര ശാഖാ ഗുരുമന്ദിരത്തിലെ ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ ഭക്തിനിർഭരമായി.

പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ നേതാക്കളായ എ.ജി. സഹദേവൻ, എ.എസ്. ജയകുമാർ, ഷിബു കല്ലറയ്ക്കൽ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, വിലാസിനി ചന്ദ്രശേഖരൻ, സീലിയാ ജോഷി, വിമൽ കുമാർ, സതീഷ് ശങ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരുന്നൂ പ്രതിഷ്ഠാകർമ്മ ചടങ്ങുകൾ നടന്നത്.